കുറച്ചു പഴയ ഒരു യാത്രയുടെ ഓര്‍മയാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ ഓര്‍മയിലില്ല. എങ്കിലും പരമാവധി കൃത്യമായി എഴുതാന്‍ ശ്രമിക്കാം.
ഡിഗ്രിയുടെ ഫൈനല്‍ പ്രൊജക്റ്റ് ചെയ്യാന്‍ എന്നാ വ്യാജേന തിരുവനന്തപുരത്തു താമസിക്കുന്ന കാലം. കാലം ഏതാണ്ട് 2005 ഏപ്രില്‍ മാസമായിട്ടു വരും. ഞങ്ങള്‍ തിരുവനന്തപുരത്തുനിന്നു നെടുമങ്ങാട് റൂട്ടില്‍ ഏകദേശം പതിമൂന്നു കിലോമീറ്റര്‍ അകലെയുള്ള കരകുളം എന്ന സ്ഥലത്തുള്ള കെല്‍ട്രോണ്‍ എന്ന കേരളാ ഗവണ്മെന്റ് സ്ഥാപനത്തിലാണ് പ്രോജക്ടിനായി പോയത്. അവിടെ കെല്‍ട്രോണിന്റെ തൊട്ടടുത്തു തന്നെയുള്ള ഒരു കെട്ടിടത്തിലാണ് താമസം. ഞങ്ങളുടെ പ്രൊജക്റ്റ് എന്നുപറഞ്ഞാല്‍ ഭക്ഷണം, വിശ്രമം, ഉറക്കം, പിന്നെയും വിശ്രമം, ചീട്ടുകളി, വീണ്ടും വിശ്രമം എന്നീ ക്രമത്തിലാണ്. അത് വളരെ ഭംഗിയായി ഞങ്ങള്‍ നിര്‍വഹിച്ചു പോന്നു.
അങ്ങനെയിരുന്ന ഒരു ദിവസമാണ് ആര്‍ക്കോ പെട്ടെന്നു ബോധോദയം ഉണ്ടായത് നമ്മള് ഇങ്ങനെ പഠിച്ചു മാത്രം ജീവിച്ചിട്ട് കാര്യമില്ല, ഇടക്കൊക്കെ എന്തെങ്കിലും എന്റര്‍ടൈന്‍മെന്റ് കൂടി വേണം. അല്ലെങ്കില്‍ അവസാനം വല്ല ഭ്രാന്തും പിടിപെടാന്‍ സാധ്യതയുണ്ട് എന്ന്. ഉടന്‍ തന്നെ എല്ലാവരും വട്ടം കൂടിയിരുന്നു ചിന്തിക്കാന്‍ തുടങ്ങി. എന്തുതരത്തിലുള്ള എന്റര്‍ടൈന്‍മെന്റ് ആണ് ഏറ്റവും നല്ലതെന്ന്. അവസാനം അതൊരു യാത്രയാണെങ്കില്‍ വളരെ നന്നായിരിക്കും എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു.ഒരു തീരുമാനം എടുത്താല്‍ പിന്നെ ഒട്ടും വൈകാതെ അത് നടപ്പിലാക്കണം എന്ന നിര്‍ബ്ബന്ധം ഉള്ളവരാണ് ഞങ്ങള്‍ എല്ലാവരും. യാത്ര എങ്ങോട്ടാവണം എന്നതിനെപ്പറ്റിയായി പിന്നത്തെ ചര്‍ച്ച. അവസാനം പൊന്മുടി എന്ന് തീരുമാനിക്കപ്പെട്ടു. അതാണെങ്കില്‍ പോകാന്‍ വളരെ എളുപ്പമുള്ള സ്ഥലവുമാണ്. തിരുവനന്തപുരത്തുനിന്നും പൊന്മുടിയിലെയ്ക്കുള്ള കെ എസ് ആര് ടി സി ബസ് ഞങ്ങള്‍ താമസിക്കുന്ന നാട്ടിലൂടെയാണ് പോകുന്നതും. ഇതെല്ലാം സംഭവിക്കുന്നത് രാത്രി ഏകദേശം രണ്ടുമണി മൂന്നുമണി സമയത്താണ്. എല്ലാ ദിവസവും ആ സമയത്താണ് കിടന്നുറങ്ങിക്കൊണ്ടിരുന്നത്. രാവിലെ നേരത്തെ എഴുന്നേറ്റിട്ട് ആര്‍ക്കും പ്രത്യേകിച്ചു മല മറിക്കുന്ന പണിയൊന്നുമില്ലല്ലോ. ഏതായാലും പോകേണ്ട സ്ഥലം തീരുമാനിച്ച സ്ഥിതിക്ക് എത്രയും പെട്ടെന്ന് പോകാന്‍ തന്നെ ഉറപ്പിച്ചു. പിറ്റേന്ന് രാവിലെ തന്നെ ഞങ്ങള്‍ പൊന്മുടിക്ക് യാത്രയായി. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ എട്ടുപേര്‍
അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ യാത്ര ആരംഭിച്ചു. അവിടെയെത്താന്‍ ഏകദേശം മൂന്നു മണിക്കൂറോളമെടുത്തു. അങ്ങോട്ടുള്ള റോഡ് വനത്തിനുള്ളിലൂടെയാണ് കടന്നു പോകുന്നത്. വളരെ സുന്ദരമായ കാഴ്ചയാണ് റോഡിനിരുവശവും. അതെല്ലാം കണ്ട ആസ്വദിച്ച് ഞങ്ങള്‍ പൊന്മുടിയിലെത്തി. വളരെ സുന്ദരമായ സ്ഥലം. ഞങ്ങളെപ്പോലെ തന്നെ ധാരാളം പേര് പൊന്മുടി കാണാന്‍ എത്തിയിരുന്നു. അവിടെയെല്ലാം കുറെ സമയം ഞങ്ങള്‍ ചുറ്റി നടന്നു. അതിനിടയില്‍ അവിടെയുള്ള കെ റ്റി ഡി സി യുടെ കോഫി ഹൌസില്‍ നിന്ന് ഒരു ലഘു ഭക്ഷണവും കഴിച്ചു. അവിടെയുള്ള ഒരു പാറയുടെ മുകളില്‍ കയറി നിന്നാല്‍ ചുറ്റുവട്ടം എല്ലാം വളരെ നന്നായി കാണുവാന്‍ സാധിക്കും. ആ പാറയുടെ മുകളില്‍ കുറേനേരം ഞങ്ങള്‍ ഇരുന്നു. എപ്പോഴും നല്ല കാറ്റുള്ള സ്ഥലം ആയതുകൊണ്ട് ക്ഷീണം അറിഞ്ഞതേയില്ല.
എന്റെ കയ്യില്‍ അന്നെടുത്ത ഫോട്ടോസ് ഒന്നും ഇല്ല ഇതൊക്കെ ഗൂഗിളില്‍ നിന്ന് തപ്പിയെടുത്തതാണ്
എന്റെ കയ്യില്‍ അന്നെടുത്ത ഫോട്ടോസ് ഒന്നും ഇല്ല ഇതൊക്കെ ഗൂഗിളില്‍ നിന്ന് തപ്പിയെടുത്തതാണ്
അവിടെ മലയുടെ ഒരറ്റത്ത് ചെന്നു നിന്ന് നോക്കിയാല്‍ അങ്ങ് താഴെയുള്ള സ്ഥലങ്ങളൊക്കെ കാണാന്‍ സാധിക്കും വളരെ സുന്ദരമാണാ കാഴ്ചകളൊക്കെ. കുറെ നേരം അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞു നടന്നതിനു ശേഷം തിരിച്ചു പോരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അപ്പോള്‍ നെടുമങ്ങാടിന് ഒരു ബസ് ഉണ്ടെന്നറിഞ്ഞു. ഞങ്ങള്‍ വളരെ വേഗം ബസ് നിര്‍ത്തുന്ന സ്ഥലത്തേയ്ക്ക് പോയി. ഞങ്ങള്‍ ചെല്ലുമ്പോള്‍ ബസ് പുറപ്പെടാന്‍ തുടങ്ങുകയായിരുന്നു. ഓടിച്ചെന്ന് ആ വണ്ടിയില്‍ കയറി. ഞാന്‍ ഏറ്റവും മുന്‍പിലുള്ള സീറ്റിലാണ് ഇരുന്നത്. ആദ്യമൊക്കെ വളരെ രസമായിരുന്നെങ്കിലും ബസ് ഹെയര്‍പിന്‍ വളവുകള്‍ തിരിയുന്നത് കണ്ടപ്പോള്‍ അത് വലിയ അബദ്ധം ആയിപ്പോയി എന്നെനിക്കു തോന്നി. ബസിന്റെ മുന്‍ ഗ്ളാസില്‍ കൂടി നോക്കിയാല്‍ അത്യഗാധമായ കൊക്കയാണ് മുന്പില് കാണുന്നത് പിന്നെങ്ങനെ പേടിക്കാതിരിക്കും. ഏതായാലും കണ്ണടച്ചിരുന്നു ഞാന്‍ ഒരുവിധം ധൈര്യം വീണ്ടെടുത്തു. നെടുമാങ്ങാടെത്തി ഭക്ഷണവും കഴിച്ചു ഞങ്ങള്‍ താമസ സ്ഥലത്തേയ്ക്ക് തിരിച്ചു. ഏകദേശം ഒന്‍പതു മണിയായപ്പോള്‍ ഞങ്ങള്‍ തിരികെ റൂമിലെത്തി.
തിരിച്ചെത്തിയതും അടുത്ത യാത്ര എന്ന് എങ്ങോട്ട് എന്ന ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ച ചെയ്തു ചര്‍ച്ച ചെയ്ത് അവസാനം കന്യാകുമാരി എന്ന തീരുമാനത്തിലെത്തി. എന്ന് പോകണമെന്ന കാര്യം പിന്നീട് തീരുമാനിക്കാം എന്ന് പറഞ്ഞ് ഇരിക്കുമ്പോള്‍ അതിപ്പോള്‍ തന്നെയായാല്‍ എന്താ കുഴപ്പം എന്നൊരാള്‍ ചോദിച്ചു. അപ്പോള്‍ തന്നെ അത് കയ്യടിച്ചു പാസാക്കി. ഉടന്‍ തന്നെ എല്ലാവരും കന്യാകുമാരി യാത്രയ്ക്ക് റെഡിയാകാന്‍ തുടങ്ങി. അവിടെനിന്നു തിരുവനന്തപുരത്തെയ്ക്കുള്ള അവസാന ബസ് 12 . 15 നാണ്. അതില്‍ പോകാനായി എല്ലാവരും വേഗം റെഡിയായി. പന്ത്രണ്ടു മണി ആയപ്പോഴേയ്ക്കും എല്ലാവരും ബസ് സ്റ്റോപ്പില്‍ ഹാജര്‍ വച്ചു.
ആ കന്യാകുമാരി യാത്രയെപ്പറ്റി അടുത്ത ഒരു പോസ്റ്റില്‍ ...............
പ്രിയപ്പെട്ട നെല്‍സണ്‍,
ReplyDeleteനിറങ്ങളുടെ ഉത്സവമായ ഹോളി ആശംസകള്‍!
പോന്മുടിയെക്കുറിച്ചു യാതൊരു വിവരണവുമില്ലല്ലോ.ഫോട്ടോസ് എവിടെ? ഒരു സ്ഥലത്തെ എല്ലാ വിവരണങ്ങളും ഉള്‍പ്പെടുത്തി അടുത്ത യാത്രാക്കുറിപ്പ് എഴുതു.
ആശംസകള്‍ !
സസ്നേഹം,
അനു
@anupama അഭിപ്രായത്തിന് നന്ദി. ഫോട്ടോ ഇല്ലാത്തത് ഞങ്ങള്‍ 2005 ലാണ് പോയത്. അതും ഡിഗ്രിയുടെ പ്രൊജക്റ്റ് ചെയ്തു കൊണ്ടിരുന്ന സമയത്ത്. അന്ന് ഞങ്ങളുടെ ആരുടെയും കയ്യില്‍ ക്യാമറാ ഇല്ലായിരുന്നു. അന്നൊക്കെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ക്യാമറാ മൊബൈല്‍ ഭയങ്കര ആഡംബരവുമായിരുന്നു. അതൊക്കെ കാരണം ഫോട്ടോസ് ഒന്നും കയ്യില്‍ ഇല്ല. പൊന്മുടിയെക്കുറിച്ച് ഞാന്‍ അന്ന് കണ്ട ഓര്‍മയില്‍ നിന്നാണ് ഇത്രയും കാര്യങ്ങള്‍ എഴുതിയത്. തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക.
Deleteഅതെ അനുപമ പറഞ്ഞതുപോലെ ഫോട്ടോ എവിടെ?.ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്തു വന്ന് project ചെയ്തു എന്നറിഞ്ഞതില്‍ സന്തോഷം. 1981 കാലഘട്ടത്തില്‍ പൊന്മുടിക്കു പോയ ഞാന്‍ ബസ്സിലിരുന്ന് ആ കൊക്ക കണ്ടിട്ട് പിന്നീടൊരിയ്ക്കലും പോകണമെന്നു തോന്നിയില്ല. പക്ഷെ ഈ കഴിഞ്ഞ വര്‍ഷം പോയപ്പോളൊരു പേടിയും തോന്നിയില്ല. റോഡൊക്കെ വീതിയാക്കി. പിന്നെ പൊന്മുടിയുടെ സൌന്ദര്യം. അതു പറയാന്‍ വാക്കുകളില്ല.
ReplyDeleteനല്ലൊരു പൊന്മുടി യാത്രാ വായിക്കാന്‍ വന്നിട്ട് ഒന്നുമില്ലാതെയായല്ലോ..
ReplyDeleteഞാന്‍ എന്തായാലും വലിയ താമസമില്ലാതെ ഒന്നുകൂടി പോകുന്നുണ്ട്. അപ്പോള്‍ വിശദമായിട്ട് എഴുതാം
Deleteതിരുവനന്തപുരത്തുകാരനായതു കൊണ്ട് പലതവണ പോയിട്ടുണ്ട് പൊന്മുടിക്ക്
ReplyDeleteചിത്രങ്ങള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ നന്നായേനെ...
ReplyDeleteവിവരണം കൊള്ളാം
ഇനി പോയിട്ട് വിശദമായി തന്നെ എഴുതിക്കോളൂ... ഇടയ്ക്ക് ഇതും ഒന്ന് നോക്കണേ..
ReplyDeletehttp://yathrathudarunnu.blogspot.com/2012/01/blog-post_30.html